
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം. ബാലരാമപുരം സ്വദേശി ടോണിക്കാണ് വെട്ടേറ്റത്. ടോണിയുടെ സുഹൃത്താണ് ആക്രമിച്ചത്. സംഭവത്തിൽ ടോണിയുടെ സുഹൃത്ത് ജിജോയെ പോലീസ് പിടികൂടി.
ഇരുവരും തമ്മിലുണ്ടായ തൊഴില്‍ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. ടര്‍ഫില്‍ കളിച്ചുകൊണ്ടിരിക്കവെയായിരുന്നു ആക്രമണം. പരിക്കേറ്റ ടോണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
