
തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. വര്‍ക്കല അയിരൂരിലാണ് സംഭവം. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്. ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്.
രാവിലെ മുതൽ ഓടയിൽ നിന്നും രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തിട്ടയിൽ ഓടയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
ഇദ്ദേഹം വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ വിദേശത്താണ്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
