Press Club Vartha

കരമനയാറ്റിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കരമനയാറ്റിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഒരാഴ്ചയ്ക്കിടെ ഒരേയിടത്ത് മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിൽ കണ്ടെത്തുന്ന മൂന്നാമത്തെ മൃതദേഹമാണിത്. നാട്ടുകാരാണ് കമഴ്ന്ന് കിടക്കുന്ന രീതിയിലുള്ള പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് സ്ഥലത്തെത്തി മൃതദേഹം കരയിലെത്തിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ബാലരാമപുരം മംഗലാത്തുകോണം സ്വദേശി ജയകുമാർ (36) എന്നയാളാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു.

ഇയാളെ കാണാതായിട്ട് മൂന്ന് ദിവസമായെന്ന് ബന്ധുക്കൾ പറയുന്നു. കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് കരമന- ആഴങ്കൽ ഭാഗത്ത് അക്ഷയ ഗാർഡൻസിന് സമീപം മൃതദേഹം കാണപ്പെട്ടത്.

Share This Post
Exit mobile version