Press Club Vartha

തിരുവനന്തപുരം അടിമലത്തുറയിൽ വീട് തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ വീട് തകർന്നു വീണു. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് അപകടം സംഭവിച്ചത്. ഓട് മേഞ്ഞ വീടിന്‍റെ മേൽക്കുരയാണ് തകർന്ന് വീണത്. അടിമലത്തുറ അമ്പലത്തിൻമൂല സെന്‍റ് ആന്‍റണീസ് കുരിശടിക്കു സമീപം ലൂർദ് മേരിയുടെ വീടാണ് തകർന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.

വീട്ടിലുണ്ടായിരുന്നവർ അപകടം നടന്ന സമയം ഉറക്കമായിരുന്നു. ഉറക്കത്തിനിടെ ശബ്‌ദം കേട്ട് ഉണർന്നു പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാൽ വീട്ടുകാർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഓടു വീഴുന്ന ശബ്ദം കേട്ട് ലൂർദ് മേരി, ഭർത്താവ് പനിയടിമയെയും മക്കളായ കൊച്ചു ത്രേസ്യ, ജോബിൻ എന്നിവരെ വിളിച്ചുണർത്തി പുറത്തേക്കോടുകയായിരുന്നു.

അവർ പുറത്തിറങ്ങിയതിന് പിന്നാലെ വീടിന്റെ മേൽക്കൂര വലിയ ശബ്ദത്തോടെ തകർന്നു വീഴുകയായിരുന്നു. വീട്ടുപകരണങ്ങളുൾപ്പെടെ തകർന്നു.

Share This Post
Exit mobile version