
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. കനത്ത മഴയിലാണ് കിണർ ഇടിഞ്ഞു താഴ്ന്നത്. വയ്യേറ്റ് സ്വദേശി സരസ്വതി അമ്മയുടെ വീട്ടിലെ കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
എം സി റോഡില്‍ മഴവെള്ളം നിറഞ്ഞ് വീട്ടുടമയുടെ കിണറിന് സമീപത്തേയ്ക്കാണ് ഒഴുകിയെത്തുന്നത്. ഇതാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. റോഡ് നിർമ്മാണം അശാസ്ത്രീയമായിട്ടാണെന്നും അതിനാലാണ് വെള്ളം കിണറ്റിലേക്ക് സ്ഥിരമായി ഒഴുകി എത്തുന്നതെന്നും ആരോപിച്ച് വീട്ടമ്മ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.
