Press Club Vartha

തിരുവനന്തപുരത്ത് വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാപ്രദർശനം; പ്രതിയായ പോലീസുകാരൻ പിടിയിൽ

തിരുവനന്തപുരം: വിദ്യാർഥിനിക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ പൊലീസുകാരൻ അറസ്റ്റിൽ. കുന്നത്തുകാല്‍ സ്വദേശി രഞ്ജിത്താണ് പിടിയിലായത്. യനാട് മീനങ്ങാടി പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ് രഞ്ജിത്ത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിക്ക് നേരേ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഇരുന്ന് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.

തുടർന്ന് പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. കാറിന്‍റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ ഉടമയായ പൊലീസുകാരൻ പിടിയിലായത്. പാറശാല പോലീസാണ് ഇയാളെ പിടികൂടിയത്.

Share This Post
Exit mobile version