Press Club Vartha

തിരുവനന്തപുരം കഴക്കൂട്ടത്ത് എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബൈക്കിൽ കടത്തിക്കൊണ്ട് വന്ന എം ഡി എം എയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. വിവേക് (27 വയസ്), അഖിൽഷാ (25 വയസ്) എന്നിവരാണ് 5 ഗ്രാം MDMAയും 10 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

കഴകൂട്ടം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സഹീർഷാ.ബി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ അനിൽകുമാർ, മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപു, രതീഷ്, രാകേഷ്, പ്രബോദ്, അക്ഷയ്, വനിത സിവിൽ എക്സൈസ് ഓഫീസർ സജിത എന്നിവർ ഉണ്ടായിരുന്നു.തിരുവനന്തപുരം കഴക്കൂട്ടത്ത് എം ഡി എം എയുമായി രണ്ടുപേർ പിടിയിൽ

Share This Post
Exit mobile version