
തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊഴുപ്പുമാറ്റൽ ശസ്ത്രക്രിയയെ തുടർന്ന് വിരലുകൾ നഷ്ടമായ തിരുവനന്തപുരം സ്വദേശിനിയായ യുവതിയ്ക്കെതിരെ മെഡിക്കൽ റിപ്പോർട്ട്. സംസ്ഥാന മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ടിലാണ് യുവതിയെ തള്ളി ആശുപത്രിയെ സംരക്ഷിച്ച് റിപ്പോർട്ട് വന്നിരിക്കുന്നത്.
ആശുപത്രിയുടെ ഭാഗത്തുനിന്നും ബോധപൂർവ്വമായ വീഴ്ച വന്നിട്ടില്ലെന്ന് മെഡിക്കൽ ബോർഡ് പറയുന്നു. ആശുപത്രി ക്രിമിനൽ കുറ്റം ചെയ്തിട്ടില്ലെങ്കിലും സിവിൽ കേസ് യുവതിക്ക് നൽകാമെന്ന് ബോർഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. യുവതിക്കു കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നാണ് ബോര്‍ഡിന്റെ റിപ്പോർട്ട്.
അതേസമയം, തുടര്‍നടപടിക്ക് ആവശ്യമായ തരത്തില്‍ വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് പൊലീസിന്റെ നിലപാട്. കഴക്കൂട്ടത്ത് പ്രവർത്തിക്കുന്ന കോസ്മെറ്റിക് ആശുപത്രിക്കെതിരെയായിരുന്നു പരാതി. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു.
