Press Club Vartha

റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്

കൊച്ചി: ഗവേഷക വിദ്യാർഥിനിയെ അപമാനിച്ചെന്ന കേസിൽ റാപ്പർ വേടന് ജാമ്യ വ്യവസ്ഥയിൽ ഇളവ്. എറണാകുളം സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ വ്യവസ്ഥയില്‍ വേടന് ഹൈക്കോടതി ഇളവ് നല്‍കി. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി.

കൂടാതെ എല്ലാ ഞായറാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം എന്ന ജാമ്യ വ്യവസ്ഥയിലും ഹൈക്കോടതി ഇളവ് അനുവദിച്ചു. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും രാജ്യം വിടുന്നുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

വിദേശ പര്യടനത്തിന് പോകുന്നതിനായിട്ടാണ് വേടൻ എന്ന ഹിരൺ ദാസ് മുരളി ജാമ്യ ഇളവ് തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേജ് പെര്‍ഫോമന്‍സ് ആണ് തന്റെ പ്രധാനപ്പെട്ട വരുമാന മാര്‍ഗ്ഗമെന്നും വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമായിരുന്നു വേടന്റെ ആവശ്യം.

Share This Post
Exit mobile version