Press Club Vartha

തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈ പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും. 3-11-25 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ 4-11-25 ചൊവ്വാഴ്‌ച വൈകുന്നേരം 4 മണി വരെയാണ് ജലവിതരണം തടസപ്പെടുക. തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം, പള്ളിത്തുറ, ആറ്റിപ്ര, പൗണ്ടുകടവ്, ആക്കുളം, ശ്രീകാര്യം, പൗഡിക്കോണം, ചെറുവയ്ക്കൽ, ചെമ്പഴന്തി, ഞാണ്ടൂർകോണം, ചെല്ലമംഗലം, ഉള്ളൂർ, ഇടവക്കോട്, കുളത്തൂർ, നാലാഞ്ചിറ, ചന്തവിള, കാട്ടായിക്കോണം, കേശവദാസപുരം, പട്ടം, ഉള്ളൂർ, പരുത്തിപ്പാറ, മുട്ടട വാർഡുകളിലാണ് കുടിവെള്ള വിതരണം തടസ്സപ്പെടുക.

മൺവിള ജംഗ്ഷന് സമീപത്തായി വാട്ടർ അതോറിറ്റിയുടെ 600 എം എം പി എസ് സി പൈപ്പ് ലൈനിലും, കവടിയാർ പൈപ്പ് ലൈൻ റോഡിൽ സ്ഥാപിച്ചിട്ടുള്ള 900 എം എം പി എസ് സി പൈപ്പ് ലൈനിലും രൂപപ്പെട്ട ചോർച്ചകൾ പരിഹരിക്കുന്നതിനായി അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ജലവിതരണം തടസപ്പെടുക. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

Share This Post
Exit mobile version