Press Club Vartha

തിരുവനന്തപുരത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ

woman says stop. Stop Gesture. Human Hand, Women, Domestic Violence, Only Women, Conflict. Stay Away. Sexual Assault, Women, Harassment, Violence

തിരുവനന്തപുരം: തിരുവനന്തപുരത്ത് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം. സ്‌കൂള്‍ വാന്‍ ഡ്രൈവറാണ് എട്ടാംക്ലാസുകാരിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. മാസങ്ങളോളം ഇയാള്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് വിവരം.

പീഡനം സഹിക്കവയ്യാതെ പെൺകുട്ടി പലതവണ ഇയാളെ പറഞ്ഞുവിലക്കിയിരുന്നു. എന്നാൽ ഇയാൾ ലൈംഗിക ചൂഷണം തുടര്‍ന്നു. ഒടുവിൽ പെണ്‍കുട്ടി അധ്യാപികയെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ചാക്ക സ്വദേശി വേലപ്പന്‍ (65) ആണ് പിടിയിലായത്.

Share This Post
Exit mobile version