Press Club Vartha

തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ്: കെപിസിസിയിൽ പൊട്ടിത്തെറി

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരസഭയിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കെപിസിസിയിൽ പൊട്ടിത്തെറി. ഇതേതുടർന്ന് കോർ കമ്മറ്റി ചെയർമാൻ പദവി മണക്കാട് സുരേഷ് രാജിവെച്ചു. നേമം സീറ്റിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയാണ് രാജി.
സ്ഥാനാർഥി പ്രഖ്യാപനത്തിൽ കെപിസിസി മാനദണ്ഡം ലംഘിച്ചതിനെ തുടർന്നാണ് രാജിക്കത്തെന്ന് മണക്കാട് സുരേഷ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. നേമത്തെ സ്ഥാനാർത്ഥി പ്രഖ്യാപനം ബിജെപിക്ക് വഴിയൊരുക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.
Share This Post
Exit mobile version