Press Club Vartha

ആദ്യ ഭിന്നശേഷി വിദ്യാർത്ഥി സൗഹൃദ കാമ്പസായി തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജ്

തിരുവനന്തപുരം: തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജിൽ ഡിസെബിലിറ്റി വിദ്യാർത്ഥികൾക്കു മാത്രം ഉപയോഗിക്കുന്നതിനു വേണ്ടി ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിച്ചു. അലൂംമിനി അസോസിയേഷൻ നിർമ്മിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം എഫ് എം. ലാസർ ഉദ്ഘാടനം ചെയ്തു.

കോളജ് മാനേജർ ഫാ. ഡോ. സണ്ണി ജോസ് എസ്.ജെ., പ്രിൻസിപ്പൽ പ്രൊഫ. ഡോ. തോമസ് സ്കറിയ ,അലുംമിനി അസോ. പ്രസിഡൻ്റ് മാത്യു ക്രിസ്തുദാസ്, അക്കാദമിക് കോർഡിനേറ്റർ ഫാ.ഡോ. ഷിബു ജോസഫ് എസ്. ജെ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾക്കു ലിഫ്റ്റ് സംവിധാനവും കോളജിൽ ഒരുക്കിയിട്ടുണ്ട്.

പി.ടി. ഭിന്നശേഷി വിദ്യാർത്ഥികൾക്കു കോളജിൽ സഞ്ചരിക്കുന്നതിനായി പി.ടി.എ ഭാരവാഹികൾ വീൽചെയറുകളും ഇക്കൊല്ലം വാങ്ങി നൽകി. അങ്ങനെ തുമ്പ സെൻ്റ് സേവ്യേഴ്സ് കോളജ് പൂർണ്ണമായും ഭിന്ന ശേഷി വിദ്യാർത്ഥിസൗഹൃദ ക്യാമ്പസായി മാറി.

Share This Post
Exit mobile version