
കൊല്ലം: കഴിഞ്ഞ 25 വർഷക്കാലമായി തെക്കൻ കേരളത്തിലെ വസ്ത്ര വിപണന രംഗത്ത് പുതുമയാർന്ന ഡിസൈനുകൾ പരിചയപെടുത്തിയ പാരിപ്പള്ളി രാജകുമാരി സിൽക്സ് & ഡിസൈൻസിൻ്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. അഞ്ചിലധികം വസ്ത്ര ഷോറുമുകൾ ഉള്ള രാജകുമാരി സിൽക്സ് & ഡിസൈനസിൻ്റെ തുടക്കം 1999 ൽ പാരിപള്ളിയിൽ നിന്നായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ വസ്ത്ര വൈവിധ്യങ്ങൾ ലഭിക്കുന്നതിന് ഉപഭോക്തകളുടെ ഫൈനൽ ഡെസ്റ്റിനേഷനായി രാജകുമാരി സിൽക്സ് & ഡിസൈൻസ് മാറി കഴിഞ്ഞു.നവംബർ 8,9 തിയതികളിലായി നടക്കുന്ന ആനിവേഴ്സറി ആഘോഷങ്ങളുടെ ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.ശാന്തിനി നിർവ്വഹിച്ചു.
kvves പാരിപള്ളി യൂണിറ്റ് പ്രസിഡൻ്റ് രാജൻ കുറുപ്പ് മുഖ്യാതിഥിയായിരുന്നു.വമ്പൻ വിലകുറവും കൈനിറയെ സമ്മാനങ്ങളുമാണ് ആനിവേഴ്‌സറി പ്രമാണിച്ച് രാജകുമാരി ഒരുക്കിയിട്ടുള്ളത്.രാജകുമാരി ഗ്രുപ്പ് ഡയറക്ടർ ഷാജഹാൻ,രാജകുമാരി ഗ്രൂപ്പ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു
