
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി. ഇഡി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടിയ പ്രതി രാജീവാണ് ഐസിയുവിൽ നിന്നും രക്ഷപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പ്രതിയെ പിടികൂടുന്ന സമയത്ത് നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്നാണ് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. പ്രതിക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
