Press Club Vartha

ഡൽഹി സ്ഫോടനം: ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം

ഡൽഹി: ഡൽഹി സ്ഫോടനത്തിൽ നടുങ്ങിയിരിക്കുകയാണ് രാജ്യം. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന നിഗമത്തിലാണ് അന്വേഷണ സംഘം. സ്ഫോടനം നടന്ന കാറിൽ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. ഇവർ ചാവേറുകളാണെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ ഡല്‍ഹി പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടാതെ ഹരിയാനയില്‍ നിന്ന് ഹ്യുണ്ടായ് ഐ20 കാര്‍ വാങ്ങിയ പുല്‍വാമ സ്വദേശിയായ താരിഖിനായി തെരച്ചില്‍ നടക്കുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ഇയാള്‍ കാര്‍ വാങ്ങിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ നിന്ന് കാര്‍ ഡല്‍ഹിയില്‍ പലയിടങ്ങളിലും ചുറ്റിക്കറങ്ങിയിരുന്നുവെന്നും മൂന്ന് മണിക്കൂര്‍ കാര്‍ ചെങ്കോട്ടക്ക് സമീപം പാര്‍ക്ക് ചെയ്തു.വെന്നും സുനേരി മസ്ജിദ്, ദരിയാഗഞ്ച് എന്നിവിടങ്ങളിലും കാറെത്തിയെന്നും കണ്ടെത്തി.

കൂടാതെ സ്‌ഫോടക വസ്തു നിറച്ചാകാം യാത്ര ചെയ്‌തെന്നാണ് നിഗമനം. തിങ്കളാഴ്ച ചെങ്കോട്ടയ്ക്ക് സമീപം വൈകുന്നേരം 6.52നാണ് കാറില്‍ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Share This Post
Exit mobile version