Press Club Vartha

വർക്കല ജില്ല ആയുർവേദ ആശുപത്രിയിൽ ശ്വാസകോശ രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: വർക്കല ജില്ല ആയുർവേദ ആശുപത്രിയിൽ ശ്വാസകോശ രോഗികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ലോക COPD – ദിനാചരണ ഭാഗമായിട്ടാണ് തിങ്കളാഴ്ച (17/11/2025) “ശ്വാസാനന്ദം ” എന്ന പേരിൽ ശ്വാസകോശ രോഗികൾക്കുള്ള സൗജന്യ ആരോഗ്യ പരിശോധനയും, ബോധവൽക്കരണ ക്ലാസും നടത്തുന്നത്.

ദീർഘകാലമായുള്ള ശ്വാസരോഗങ്ങൾക്ക് ആയുർവേദത്തിൽ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. ശ്വാസകോശ രോഗമുള്ളവർക്ക് 91884 57079 എന്ന ഫോൺ നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

Share This Post
Exit mobile version