Press Club Vartha

തിരുവനന്തപുരത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാലോട് ലോഡ്ജിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പേരൂര്‍ക്കട വഴയില സ്വദേശി സുനില്‍കുമാറിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ സെക്ഷന്‍ ഓഫീസറാണ് മരിച്ച സുനിൽ കുമാർ. പാലോട് – കുശവൂർ ജംഗ്ഷനിലെ ലോഡ്ജിലാണ് സുനിൽ കുമാർ മുറി എടുത്തിരുന്നത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഏറെ നേരമായിട്ടും മുറി തുറക്കാതെ വന്നതോടെയാണ് ലോഡ്ജ് ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചത്. പോലീസ് എത്തി മുറി തുറന്നപ്പോഴാണ് കൈ ഞരമ്പ് മുറിച്ച നിലയില്‍ സുനിൽ കുമാറിനെ കണ്ടെത്തിയത്.

ലോഡ്ജിലെ ശുചിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെത്തുടര്‍ന്ന് സുനില്‍ കുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Share This Post
Exit mobile version