Press Club Vartha

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം; ആറു പേര് മരിച്ചു

ചെന്നൈ: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തെങ്കാശിയിലാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും പരിക്കുകൾ ഗുരുതരമാണ്.

ഇന്ന് രാവിലെയാണ് അപകടം നടന്നത്. മധുരയിൽ നിന്നും ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും, തെങ്കാശിയിൽ നിന്ന് കോവിൽപ്പെട്ടിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തിൽപെട്ടത്.

മധുരയിൽ നിന്ന് ചെങ്കോട്ടയിലേക്ക് പോവുകയായിരുന്ന ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് ഉണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃഷ്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. തെങ്കാശി ജില്ലയിലെ ഇടയ്ക്കലിലെ ദുരൈസാമിപുരത്തിനടുത്താണ് അപകടം നടന്നത്.

Share This Post
Exit mobile version