Press Club Vartha

ഡോക്ടര്‍മാരുടെ സംഘം ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: രാജ്യത്തെ വിവിധ എയിംസിലെ ഡോക്ടര്‍മാരുടെ സംഘം ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി കഴക്കൂട്ടത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിച്ചു. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) സംയുക്തമായി സംഘടിപ്പിക്കുന്ന അസിസ്റ്റീവ് ടെക്‌നോളജി ക്ലിനിക്കല്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കാനെത്തിയ ഡോക്ടര്‍ സംഘമാണ് സെന്ററിലെ ഭിന്നശേഷിക്കാരുടെ കലാപ്രകടനം സാക്ഷ്യം വഹിക്കാനെത്തിയത്.

ഇരുപത്തഞ്ചോളം വരുന്ന സംഘം സെന്ററിലെ എല്ലാ വിഭാഗങ്ങളും നേരില്‍ കണ്ട് മനസ്സിലാക്കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ കൃത്യതയോടെ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കുന്നത് അത്ഭുതപ്പെടുത്തിയെന്നും രാജ്യത്തിന് അഭിമാനകരമായ ഒരു മാതൃകയാണ് ഈ പദ്ധതിയെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹി ഐ.സി.എം.ആര്‍, എയിംസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരായ സന്ദീപ്, രഞ്ജിത്ത്, സൗരഭ്, ചന്ദ്രകാന്ത് പിലാനിയ, രവിഗൗര്‍, മോഹിത്, സുഭാഷ്, ഗീതാറാണി, ഹിതേഷ് ശര്‍മ, ആകാശ്, ശുഭേന്ദുസിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഡബ്ലിയു.എച്ച്.ഒ ഇന്ത്യന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീലിന്റെ നേതൃത്വത്തിലാണ് സംഘം എത്തിയത്. സംഘത്തെ ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍, സി.എഫ്.ഒ അശ്വതിനിഷാന്ത്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, മീഡിയ ഡയറക്ടര്‍ നന്ദഗോപാല്‍ മാരാര്‍, എച്ച്.ആര്‍ മാനേജര്‍ കവിത, ക്രിയേറ്റീവ് ഹെഡ് കവിത, ഫിനാന്‍സ് കണ്‍ട്രോളര്‍ ഹരി.എസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

Share This Post
Exit mobile version