
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളം സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സജീഷാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവറാണ് സജീഷ്.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോയിരുന്നു. ആത്മഹത്യ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.
