Press Club Vartha

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. കൊല്ലയിൽ ഉദിയൻകുളങ്ങര സ്വദേശി സതീഷ് (51)നെയാണ് കോടതി ശിക്ഷിച്ചത്. കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 50,000 പിഴയുമാണ് ശിക്ഷ വിധിച്ചത്.

പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും, പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ്. രമേശ്‌കുമാർ ശിക്ഷിച്ചത്.

2023 ഡിസംബർ 25നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കണ്ണ് പരിശോധനായ്ക്കായി മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒപിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ വച്ചായിരുന്നു പ്രതി കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. കണ്ണ് പരിശോധിപ്പിക്കുന്നതിനായി മാതാവിനൊപ്പം ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു സംഭവം. ഒപിയിലേക്ക് പോകുന്ന സ്റ്റെപ്പിൽ വച്ചായിരുന്നു പ്രതി കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി ഇക്കാര്യം ഉടൻ തന്നെ അമ്മയുടെ പറയുകയും അമ്മ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Share This Post
Exit mobile version