Press Club Vartha

ബിഎൽഒമാര്‍ക്ക് ആശ്വാസം; കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ എസ് ഐ ആർ സമയ പരിധി നീട്ടി

തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് സമയപരിധി നീട്ടി നൽകിയത്. സമയപരിധി നീട്ടിയതോടെ ബിഎൽഒമാര്‍ക്ക് ആശ്വാസമായി. ഫോം വിതരണത്തിനടക്കം ഒരാഴ്ച കൂടുതൽ സമയം ലഭിക്കും.
 പുതിയ ഉത്തരവ് പ്രകാരം ഡിസംബര്‍ 11 വരെ എസ്ഐആര്‍ ഫോം വിതരണം ചെയ്യാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 16നും അന്തിമ വോട്ടര്‍പട്ടിക ഫെബ്രുവരി 14ന് പുറത്തുവരും. പരാതികളോ മാറ്റങ്ങളോ ഉണ്ടെങ്കില്‍ അപേക്ഷിക്കാന്‍ ജനുവരി 15 വരെ സമയം അനുവദിക്കും. ഇതുസംബന്ധിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണന് അയച്ച ഉത്തരവാണ് പുറത്തുവന്നത്.
Share This Post
Exit mobile version