
തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് തട്ടുകട ഉടമക്ക് വെട്ടേറ്റു. മോഷണ ശ്രമം തടയുന്നതിനിടെയാണ് വെട്ടേറ്റത്. വിഴിഞ്ഞം മുക്കോലയിലായിരുന്നു സംഭവം നടന്നത്. മുക്കോല സ്വദേശി സന്തോഷ് കുമാറിനാണ് വെട്ടേറ്റത്.
സംഭവത്തിൽ ഉച്ചക്കട പുലിയൂർക്കോണം സ്വദേശി മുഹമ്മദ് കൈഫ് (24) നെ വിഴിഞ്ഞം പൊലീസ് പിടികൂടി. പതിനായിരത്തിലധികം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. സന്തോഷ് കുമാർ രാവിലെ കട തുറക്കാനെത്തിയപ്പോൾ സമീപം പതുങ്ങി നിന്ന ആളെ കണ്ട് അടുത്തേക്ക് വന്നപ്പോൾ ഇയാൾ കയ്യിൽ കരുതിയിരുന്ന വെട്ടു കത്തിയെടുത്ത് സന്തോഷിനെ വെട്ടുകയായിരുന്നു.
തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
