
തിരുവനന്തപുരം: കേരളത്തിൻ്റെ ജനപ്രിയ ജ്വല്ലറി ബ്രാൻഡായ രാജകുമാരി ഗ്രൂപ്പിൻ്റെ ചങ്ങനാശ്ശേരി എക്സിബിഷിനു ആവേശോജ്ജ്വലമായ തുടക്കം. അഞ്ചുവിളക്കിൻ്റെ നാടായ ചങ്ങനാശ്ശേരി കുരിശ്ശുംമൂട് കണ്ണോത്ത് സിംഫണി കൺവെൻഷൻ സെൻ്ററിൽ വെച്ച് നടക്കുന്ന എക്സിബിഷൻ്റെ ഉദ്ഘാടനം പ്രശ്‌സ്ത സിനിമ താരം Smino sijo നിർവഹിച്ചു.
മലയാളികളുടെ സ്വർണ്ണാഭരണ രംഗത്തെ സ്വപ്നങ്ങൾക്ക് ചാരുതയേകിയ രാജകുമാരി ഗ്രുപ്പിൻ്റെ ഗോൾഡ് എക്സിബിഷൻ കം സെയിൽ ഡിസംബർ 6 മുതൽ 9 വരെയാണ് സംഘടിപിച്ചിട്ടുള്ളത്.രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിലെ സ്വർണ്ണാഭരണങ്ങൾ ഹോൾസെയിൽ വിലയിൽ സ്വന്തമാക്കാൻ ഒരു സുവർണ്ണാവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
പ്രവേശനം തികച്ചും സൗജന്യമാണ്. ഉദ്ഘാടന സമയം സന്നിഹിതരായവരിൽ നിന്നും നറുക്കെടുപ്പിലുടെ ഫ്രിഡ്ജ്,ഗോൾഡ് കോയിൻ /സ്വർണ്ണ കമ്മൽ എന്നിവ സമ്മാനമായി നല്കി.സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും രാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും ചടങ്ങിൽ പങ്കെടുത്തു.സ്വർണ്ണം കൊണ്ടാരുക്കിയ രാജകുമാരിയുടെ സ്വർണ്ണ കൊട്ടാരത്തിൻ്റെ മനോഹര കാഴ്ചകൾ ആസ്വദിക്കുവാൻ പ്രവേശനം തികച്ചും സൗജന്യമാണ്
