Press Club Vartha

തദ്ദേശ തിരഞ്ഞെടുപ്പ്; ആദ്യ മൂന്ന് മണിക്കൂർ പിന്നിടുമ്പോഴും മികച്ച പോളിങ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏഴു ജില്ലകൾ വോട്ടെടുപ്പ് ആരംഭിച്ചു. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ വോട്ടര്‍മാരുടെ നീണ്ട നിരയാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്‍റെ ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്.

വോട്ടെടുപ്പിന്റെ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയിൽ 20.46 ശതമാനവും കോർപറേഷനിൽ 16.66 ശതമാനം വോട്ടിംഗുമാണ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം നഗരസഭാ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ – 21.39 %, നെടുമങ്ങാട് – 21.71%, വർക്കല – 20.39%, നെയ്യാറ്റിൻകര – 19.93% എന്നിങ്ങനെയാണ് വോട്ടിങ് നില.

തിരുവനന്തപുരം ബ്ലോക്ക് അടിസ്ഥാനത്തിൽ നേമം – 22.08 %, പോത്തൻകോട്- 21.38 %, വെള്ളനാട് – 21.87 %, നെടുമങ്ങാട് – 22.29%, വാമനപുരം- 21.37%, കിളിമാനൂർ- 21.81%, ചിറയിൻകീഴ്- 20.92 %, വർക്കല -20.6 %, പെരുങ്കടവിള -21.38 %, അതിയന്നൂർ – 20.96%, പാറശ്ശാല- 21.33% എന്നിങ്ങനെയാണ് പോളിങ് ശതമാനം.

Share This Post
Exit mobile version