Press Club Vartha

തിരുവനന്തപുരത്ത് വയോധികനെ മര്‍ദിച്ച് കൊന്നതായി പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികനെ മര്‍ദിച്ച് കൊന്നതായി പരാതി. കഴിഞ്ഞ ശനിയാഴ്ച്ചയാണ്  സംഭവം നടന്നത്. ചെമ്പൂര്‍ ഒറ്റശേഖരമംഗം സ്വദേശി സത്യരാജ് (60) ആണ് മരിച്ചത്. സത്യരാജിന്റെ സഹോദരന്റെ ഭാര്യാ പിതാവും സഹോദരങ്ങളുമാണ് മര്‍ദിച്ചത്.
സഹോദരന്റെ വീട്ടില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കത്തില്‍ ഇടപെടുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. ഇരുമ്പുവടികൊണ്ട് സത്യരാജിന്റെ തലയ്ക്കും നെഞ്ചിലും അടിക്കുകയായിരുന്നു. പരിക്കേറ്റ സത്യരാജിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Share This Post
Exit mobile version