Press Club Vartha

നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി

കൊച്ചി: നീണ്ട 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നടിയെ ആക്രമിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികൾക്കുള്ള ശിക്ഷയാണ് കോടതി വിധിച്ചത്.

പൾസർ സുനി, മാർട്ടിൻ ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികൾ. എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവാണ് കോടതി ശിക്ഷ വിധിച്ചത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്. 50,000 രൂപ പി‍ഴയും ഒടുക്കണം. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

കൂട്ട ബലാത്സംഗത്തിനും തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങൾക്കാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക ജയിൽവാസം അനുഭവിക്കണം. പ്രതികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ചാണ് കൂട്ട ബലാത്സംഗത്തിനുള്ള പരമാവധി ശിക്ഷ നൽകാതിരിക്കുന്നതെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും കോടതി വ്യക്തമാക്കി.

 

Share This Post
Exit mobile version