
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ മനുഷ്യന്റെ അസ്ഥികൂടം. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം. തലയോട്ടി വേര്‍പെട്ട നിലയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. കടയ്ക്കാവൂര്‍ തൊപ്പിചന്ത കണ്ണങ്കരിയിലാണ് സംഭവം.
ആളൊഴിഞ്ഞ റബ്ബര്‍ തോട്ടത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇവിടെ പണിക്കെത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശത്ത് താമസിച്ചിരുന്ന ദേവദാസന്‍ (75) എന്ന ആളെ കുറച്ചുദിവസമായി കാണാനില്ല എന്ന് വിവരമുണ്ട്. ഇയാളുടെ അസ്ഥികൂടം ആണോ ഇതെന്ന് പരിശോധന നടത്തുകയാണ്.
