Press Club Vartha

തിരുവനന്തപുരത്ത് നിന്നും 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയും പിടിച്ചെടുത്തു. നെടുമങ്ങാട് കൊല്ലങ്കാവ് വേട്ടമ്പള്ളിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ക്രിസ്തുമസ് പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ വ്യാപക പരിശോധനയിലാണ് ചാരായവും കോടയും കണ്ടെടുത്തത്.

സംഭവത്തിൽ കാട്ടിലകുഴി മധു എന്നറിയപ്പെടുന്ന മധുവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലും ഓട്ടോയിലുമായി സൂക്ഷിച്ച 50 ലിറ്റർ ചാരായവും 450 ലിറ്റർ കോടയുമാണ് എക്സൈസ് പിടിച്ചെടുത്തത്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും എക്‌സൈസ് ഓഫീസുകളിലും പത്തിൽ അധികം ക്രിമിനൽ അബ്കാരി കേസുകളിലെയും പ്രതിയാണ് മധു.

Share This Post
Exit mobile version