Press Club Vartha

ചലച്ചിത്ര ആസ്വാദകരുടെ ഊഷ്മളമായ ഇടമാണ് ഐഎഫ്എഫ്കെ: നടി ബീന ആർ ചന്ദ്രൻ

തിരുവനന്തപുരം: ഐഎഫ്എഫ്കെ സിനിമ ആസ്വാദകരുടെ ഊഷ്മളമായ കൂടിച്ചേരലിൻ്റെ ഇടമാണെന്ന് നടി ബീന ആർ. ചന്ദ്രൻ അഭിപ്രായപ്പെട്ടു. ഐ.എഫ്.എഫ്.കെ. നൽകുന്ന മനുഷ്യബന്ധങ്ങളുടെ ഊഷ്മളത വലുതാണ്. ഒരുപാട് പുതിയ മനുഷ്യരെ കാണാനും പരിചയപ്പെടാനും കഴിയുന്ന വേദിയാണ് ഐ.എഫ്.എഫ്.കെ. ആളുകൾ നമ്മളെ തിരിച്ചറിയുമ്പോൾ സന്തോഷം തോന്നുന്നു. അതൊരു മനോഹരമായ അനുഭവമാണ്. പ്രേക്ഷകരുമായുള്ള നേരിട്ടുള്ള ഇടപെടലുകളും പ്രതികരണങ്ങളും തന്നെയാണ് മേളയെ പ്രത്യേകമാക്കുന്നതെന്ന് ബീന പറഞ്ഞു.

തന്റെ സിനിമാ യാത്രയിൽ ‘തണൽ’ എന്ന ആദ്യ സിനിമ തന്നെയാണ് വഴിത്തിരിവ്. ആദ്യ ചിത്രത്തിലൂടെ തന്നെ അംഗീകാരം ലഭിച്ചത് വലിയ സന്തോഷമായിരുന്നുവെന്നും, ജിയോ ബേബി, ശ്രുതി ശരണ്യ തുടങ്ങിയവരുടെ അഭിപ്രായങ്ങൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്നതാണെന്നും അവർ പറഞ്ഞു.

2023-ൽ ഐ.എഫ്.എഫ്.കെയിൽ പ്രദർശനത്തിനെത്തിയ ‘തടവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ബീന, ഈ സിനിമയിലെ അഭിനയത്തിന് 2024-ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സ്വന്തമാക്കിയിരുന്നു.”തടവ്’ അഭിനയ ജീവിതത്തിൽ വലിയ ആത്മവിശ്വാസം നൽകിയ സിനിമയാണെന്ന്
ബീന പറഞ്ഞു.

Share This Post
Exit mobile version