Press Club Vartha

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ബസുമായി കൂട്ടിയിടിച്ചു; തിരുവനന്തപുരം സ്വദേശികൾ മരിച്ചു

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് രണ്ട് മരണം. തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വദേശികളായ ബിച്ചു ചന്ദ്രൻ, സതീഷ് എന്നിവാണ് മരിച്ചത്.

നിലമേൽ വാഴോട് വെച്ചാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ആണ് കാർ അപകടത്തിൽപ്പെട്ടത്.

കാറിൽ ഉണ്ടായിരുന്ന ഏഴു വയസുകാരന്റെ നില അതീവ ഗുരുതരമാണ്. അപകടത്തിൽ കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. ഫയർ ആൻഡ് റെസ്ക്യൂ സംഘം എത്തി കാർ വെട്ടിപൊളിച്ചാണ് ആൾക്കാരെ പുറത്തെടുത്തത്.

Share This Post
Exit mobile version