Press Club Vartha

തിരുവനന്തപുരത്ത് വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതി ഒന്നര മാസത്തിനു ശേഷം പിടിയിൽ

തിരുവനന്തപുരം: അയൽവാസിയായ വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെയാണ് അതിസാഹസികമായി തമ്പാനൂർ പൊലീസ് പിടികൂടിയത്. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തു (അച്ചു-27)വിനെയാണ് അറസ്റ്റുചെയ്തത്.

ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഇതൾ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. തുടർന്ന് പ്രതിക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു.

തുടർന്നാണ് ഇയാൾ കാമുകിയുടെ വീട്ടിൽ എത്തുമെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചത്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയത്. ഇത് അറിഞ്ഞ പോലീസ് ഇവിടെയെത്തുകയും ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായി പിടികൂടുകയുമായിരുന്നു.

Share This Post
Exit mobile version