Press Club Vartha

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

അമൽ (21),അഖിൽ (19) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വച്ചാണ് അപകടം നടന്നത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകട സ്ഥലത്ത് വച്ച് തന്നെ രണ്ടു പേരും മരിച്ചിരുന്നു.

Share This Post
Exit mobile version