Press Club Vartha

കഴക്കൂട്ടം ഭാഗത്ത് നാളെ ജല വിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കഴക്കൂട്ടം വാർഡിൽ പൂർണമായും, പള്ളിത്തുറ വാർഡിലെ ജ്യോതിസ് സ്കൂൾ(കഴക്കൂട്ടം) മുതൽ ആറ്റിങ്കുഴി വരെയുള്ള ഭാഗങ്ങളിലും കുടിവെള്ള വിതരണം 22-12-2025 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെ തടസപ്പെടുന്നതായിരിക്കും.

കഴക്കൂട്ടം വെട്ടുറോട് ജംഗ്ഷന് സമീപത്തായി ദേശീയപാത നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാപിച്ച വിതരണക്കുഴലുകൾ നിലവിലുള്ളവയിലേക്ക് കൂട്ടിയോജിപ്പിക്കുന്ന പ്രവർത്തികൾ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുന്നത്. ഉപഭോക്താക്കൾ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി അറിയിച്ചു.

Share This Post
Exit mobile version