Press Club Vartha

കുതിച്ചുയർന്ന് ബ്ലൂബേർഡ്-6; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ

ചെന്നൈ: ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. യുഎസിന്‍റെ പുതുതലമുറ വാർത്താവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക് 2 വിക്ഷേപണം പൂർണ വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നും LVM 3 എം സിക്സ് കുതിച്ചുയർന്നു.

അമേരിക്കന്‍ സ്വകാര്യ കമ്പനിയായ എഎസ്ടി സ്‌പേസ് മൊബൈലിന്റെ ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്. ‘ബാഹുബലി’ എന്ന് പേരിട്ടിരിക്കുന്ന റോക്കറ്റാണ് ഉപഗ്രഹവും വഹിച്ച് കുതിക്കുന്നത്. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്പേസ് മൊബൈൽ.

ലോകത്തെവിടെയും സ്മാർട്ട്‌ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുക എന്നതാണ് ലക്ഷ്യം. ഭ്രമണപഥത്തില്‍ എത്തിയാലുടന്‍ 223 ചതുരശ്ര മീറ്റര്‍ നീളത്തിലുളള ആന്റിനകള്‍ വിടര്‍ത്തും.ലോ എർത്ത് ഓർബിറ്റിലേക്ക് വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ ആശയവിനിമയ ഉപഗ്രഹം കൂടിയാണിത്.

Share This Post
Exit mobile version