Press Club Vartha

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി വി പ്രിയദർശിനി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായി വി പ്രിയദർശിനി. തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട്‌ സ്ഥാനത്തേക്കുള്ള മത്സരത്തിൽ എൽ ഡി എഫിലെ വി പ്രിയദർശിനി വിജയിച്ചു. 13 സീറ്റുകളുടെ ബലത്തിൽ യു ഡി എഫിന് വേണ്ടി പോരിനിറങ്ങിയ ആഗ്നസ് റാണി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.

15 സീറ്റുകളിൽ എൽ ഡി എഫ് വിജയിച്ചിരുന്നു. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. സി പി എം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമായി മികച്ച പ്രവർത്തനമാണ് പ്രിയദർശിനി കാഴ്ച്ച വച്ചത്.

Share This Post
Exit mobile version