
തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. വെഞ്ഞാറമൂട് ആലന്തറ ജംഗ്ഷനില്‍ വച്ചാണ് സംഭവം നടന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ബൈക്കില്‍ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദു(26)വിന് ഗുരുതര പരിക്കേറ്റു. വാനിൽ ഉണ്ടായിരുന്നവർക്കും സാരമായ പരിക്കേറ്റു. പരിക്കേറ്റവരെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തക്കലയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് വാന്‍ ബൈക്കിലിടിച്ച് മറിയുകയായിരുന്നു.
