Press Club Vartha

തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് മരണം. കടയ്ക്കാവൂർ വക്കം റോഡിൽ വച്ചാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടു പേർ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്ന അഫിൻ, വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്ന ശ്രീനാഥ് എന്നിവരാണ് മരിച്ചത്.

രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് വരികയായിരുന്ന മൂന്ന് പേർ സഞ്ചരിച്ച ബുള്ളറ്റും എതിർദിശയിലെത്തിയ ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട നാലു പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു പേരെ രക്ഷിക്കാനായില്ല.

Share This Post
Exit mobile version