
തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കുടുംബത്തോടൊപ്പം പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. മുട്ടത്തറ സ്വദേശി അനീഷ് ജോസ് (37) ആണ് മുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചെറിയതുറ ഭാഗത്ത് കുളിക്കുന്നതിനിടെയുണ്ടായ ശക്തമായ തിരയിൽപ്പെട്ട് അനീഷിനെ കാണാതാവുകയായിരുന്നു. . ഉടന്‍ തന്നെ തിരച്ചില്‍ നടത്തി അനീഷിനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തിൽ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് കേസെടുത്തു.
