
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് അപകടം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ ഓട്ടോയിലും ബൈക്കിലും ഇടിച്ചാണ് അപകടം സംഭവിച്ചത്.
ബാലരാമപുരം വലിയ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം നടന്നത്. പച്ചക്കറി കയറ്റി വന്ന ഗുഡ്സ് ഓട്ടോയിലേക്ക് കാര്‍ ഇടിക്കുകയായിരുന്നു. ബാലരാമപുരത്ത് നിന്നും വിഴിഞ്ഞം ഭാഗത്തേയ്ക്ക് വന്നതായിരുന്നു ഗുഡ്സ് ഓട്ടോ.
കാർ വിഴിഞ്ഞം ഭാഗത്തുനിന്നും ബാലരാമപുരത്തേക്ക് വരികയായിരുന്നു. എർട്ടിഗ കാർ നിയന്ത്രണം വിട്ട് ഗുഡ്സ് ഓട്ടോയിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മറ്റൊരു ബൈക്കിലും ഇടിച്ച് നീതി ലാബിലേയക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
