Press Club Vartha

ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: ചന്ദ്രിക ചീഫ് ഫോട്ടോഗ്രാഫർ കെ ഗോപകുമാർ (58) വാഹനാപകടത്തിൽ മരിച്ചു. തിരുവനന്തപുരത്തെ ഓഫീസിലേക്ക് വരുന്ന വഴിക്ക് കാരയ്ക്കാമണ്ഡപത്ത് വച്ചാണ് അപകടം നടന്നത്. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കില്‍ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ഗോപകുമാറിന്‍റെ ഭാര്യയ്ക്കും പരുക്കേറ്റു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിൽ സബ് ഇൻസ്പെക്ടർ ആണ് ബിന്ദു.പോസ്റ്റ്മോർട്ടം മെഡിക്കൽ കോളേജിൽ നടക്കും. മറ്റ് വിവരങ്ങൾ പിന്നാലെ അറിയിക്കാം

Share This Post
Exit mobile version