Press Club Vartha

തിരുവനന്തപുരത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കുറ്റിച്ചലിലാണ് സംഭവം നടന്നത്. ശംഭുതാങ്ങി സ്വദേശി സജിക്കാണ് അപകടത്തിൽ പരിക്കേറ്റത്. അമിതവേഗതയിലെത്തിയ ടിപ്പർ ലോറി സജി സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് ടിപ്പറിന്റെ അടിയിലേക്ക് തെറിച്ചുവീണു. സമീപത്തെ പാറ ക്വാറിയിലേക്ക് പോവുകയായിരുന്നു ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം വിട്ട ടിപ്പറിന്റെ ടയർ സജിയുടെ വലതുകാലിലൂടെ കയറിയിറങ്ങി.

ഗുരുതരമായി പരിക്കേറ്റ സജിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ റോഡിലൂടെ ടിപ്പർ ലോറികൾ അമിതവേഗതയിൽ സ്ഥിരമായി സഞ്ചരിക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

Share This Post
Exit mobile version