Press Club Vartha

തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു

തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്നു തന്ത്രി. ജയിലിൽ വെച്ച് ദേഹസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ഇന്നലെയാണ് തന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

ആരോഗ്യപരിശോധനയിൽ ആരോഗ്യാവസ്ഥ സാധാരനിലയിലായി എന്ന് കണ്ടെത്തിയതോടെയാണ് തന്ത്രിയെ ജയിലിലേക്ക് മാറ്റിയത്. ഇന്ന് ഉച്ചയോടെയാണ് ഡിസ്ചാർജ് ചെയ്തത്. മെഡിക്കൽ കോളജിലെ MICU 1ൽ ആയിരുന്നു തന്ത്രിയെ പ്രവേശിപ്പിച്ചിരുന്നത്. പരിശോധന ഫലങ്ങൾ എല്ലാം സാധാരണ ഗതിയിലായതോടെയാണ് ആശുപത്രി വിട്ടത്.

പൂജപ്പുര സബ്ജയിലിലേക്ക് തന്ത്രിയെ മാറ്റിയതായാണ് സൂചന. നാളെ കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം.

Share This Post
Exit mobile version