
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിൻ ടാങ്കറിൽ തീപിടുത്തം. പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിലാണ് തീപിടുത്തമുണ്ടായത്. സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.
ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. ഗുഡ്സ് ട്രെയിനിൻ്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. സിഗ്നലിൽ ലഭിക്കാനായി നിർത്തിയിട്ടതായിരുന്നു ട്രെയിൻ. നാട്ടുകാരാണ് പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. റെയിൽവേ അധികൃതർ തീപിടുത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്.
