Press Club Vartha

തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടൽത്തീരത്ത് കളിക്കുന്നതിനിടെ തിരിയിൽപ്പെട്ട് 11 വയസുകാരന് ദാരുണാന്ത്യം. പൂന്തുറയിലെ കടപ്പുറത്താണ് സംഭവം നടന്നത്. പൂന്തുറ അന്തോണി-സ്മിത ദമ്പതികളുടെ മകൻ അഖിലാണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. കളിക്കുന്നതിനിടെ വെള്ളത്തിലേക്ക് പോയ പന്തെടുക്കാൻ പോയതായിരുന്നു അഖിൽ. ഇതിനിടെ അഖിൽ തിരയിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ അഖിലിനെ രക്ഷിച്ച് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Post
Exit mobile version