
തിരുവനന്തപുരം: പള്ളിപ്പുറം പണ്ടാരക്കരി അപ്പുപ്പൻനട ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഏഴാം പ്രതിഷ്ഠാവാർഷികവും മകര തിരുവാതിര മഹോത്സവവും ജനുവരി 26 മുതൽ ആരംഭിക്കും. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് നടക്കുക. പണ്ടാരക്കരി അപ്പുപ്പൻനട ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഏഴാം പ്രതിഷ്‌ഠാ വാർഷികവും മകര തിരുവാതിര തൃക്കൊടിയേറ്റ് മഹോത്സവവും 2026 ജനുവരി 26 തിങ്കളാഴ്‌ച മുതൽ 30 വെള്ളിയാഴ്‌ച വരെ ഭക്തിനിർഭരവും പൂർവ്വാചാര പ്രകാരമുള്ള ക്ഷേത്രാചാരവും അനുഷ്‌ഠാനങ്ങളും അന്നദാനം, സമൂഹപൊങ്കാല, വിവിധ കലാപരിപാടികൾ, കുലയെടുപ്പ് ഘോഷയാത്ര എന്നിവയുടെ അകമ്പടിയോടെ നടത്തും.
ക്ഷേത്രതന്ത്രി തിരുചിറ്റൂർ പെരിയമന ശങ്കരമംഗലത്ത് മഠത്തിൽ വി. പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ഒന്നാം ദിനമായ ജനുവരി 26 രാവിലെ 5:30ക്ക് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാത്രി 7 മണിക്ക് ക്ഷേത്രതന്ത്രി തിരുചിറ്റൂർ പെരിയമന ശങ്കരമംഗലത്ത് മഠത്തിൽ വി. പുരുഷോത്തമൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വൽ തൃക്കൊടിയേറ്റോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും.
എല്ലാ ദിവസവും ക്ഷേത്രത്തിൽ അന്നദാനം ഉണ്ടായിരിക്കും. നാലാം ദിവസമായ ജനുവരി 29 നു ഉച്ചയ്ക്ക് രണ്ടു മണിക്ക് കുലയെടുപ്പ് ഘോഷയാത്രയും അഞ്ചാം ദിവസമായ ജനുവരി 3ഓ ന് രാവിലെ 9:30ക്ക് സമൂഹപൊങ്കാലയും നടക്കും.
ഒന്നാം ദിനമായ ജനുവരി 26നു രാത്രി 7 മണിക്ക് ആറ്റിങ്ങൽ രുദ്രർപ്പണയുടെ നേതൃത്വത്തിൽ കൈകൊട്ടിക്കളി ഉണ്ടായിരിക്കും. നാലാം ദിവസമായ ജനുവരി 29 ന് രാത്രി 9 മണിക്ക് കഴക്കൂട്ടം സർഗ്ഗ കൈരളി അവതരിപ്പിക്കുന്ന മണിനാദം എന്ന പേരിൽ നാടന്പാട്ടുകളുടെ അവതരണവും അതിനു ശേഷം ശങ്കരനാരായണയുടെ കൈകൊട്ടിക്കളിയും നടക്കും. അഞ്ചാം ദിവസമായ ജനുവരി 30 ന് കാഞ്ഞിരംപാറ വി കെ കെ പി നഗർ ആവതരിപ്പിക്കുന്ന നടനനൃത്തവും, കട്ടച്ചിറക്കോണം ടീം പഞ്ചാഗ്‌നി കൈകൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളിയും, തിരുവനന്തപുരം ആചാര്യൻസ് ഫോക്ക് മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ടുത്സവവും യതി വർക്കല നയിക്കുന്ന ഫോക്ക് മെഗാഷോയും ഉണ്ടായിരിക്കും.
