Press Club Vartha

പ്രധാനമന്ത്രിയുടെ സന്ദർശനം; തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ ഗതാഗത നിയന്ത്രണം. നാളെ രാവിലെ 07.00 മണിമുതൽ ഉച്ചയ്ക്ക് 02.00 മണിവരെയാണ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.

നാളെ രാവിലെ 10 മണിക്കാണ് പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുക. മൂന്ന് മണിക്കൂർ മാത്രമായിരിക്കും മോദി ഇവിടെ ചിലവഴിക്കുക. തിരുവനന്തപുരം നഗരത്തിന്റെ വികസന ബ്ലൂപ്രിൻ്റ് അവതരിപ്പിക്കാനും വിവിധ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കാനുമാണ് അദ്ദേഹം എത്തുന്നത്.

ഇതേത്തുടർന്നാണ് പോലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ആൾസെയിൻസ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺ പാലവട്ടം വഴിയും പോകേണ്ടതാണ്.

അതുപോലെ കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾ വെൺപാലവട്ടം -കുമാരപുരം- പട്ടം -കവടിയാർ വഴി പോകേണ്ടതാണ്. പി.എം.ജി ഭാഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ LMS – പംബ്ലിക് ലൈബ്രറി – പഞ്ചാപുര വഴിയും വെള്ളയമ്പലം ഭഗത്ത് നിന്നും പാളയം വഴി പോകുന്ന വാഹനങ്ങൾ വഴുതയ്ക്കാട് -വിമൻസ് കോളേജ് – തൈക്കാട് വഴിയും പോകേണ്ടതാണ്.

കൂടാതെ തമ്പാനൂർ ഭാഗത്ത് നിന്നും ഓവർബ്രിഡ്ജ് വഴി കിഴക്കെകോട്ട പോകേണ്ട വാഹനങ്ങൽ ചൂരയ്ക്കാട്ട് പാളയം- കിള്ളിപാലം – അട്ടക്കുളങ്ങര വഴി പോകേണ്ടതാണ്. അട്ടക്കുളങ്ങര ഭാഗത്ത് നിന്നും കിഴക്കെകോട്ട വഴി പോകുന്ന വാഹനങ്ങൾ കിള്ളിപ്പാലം വഴിയോ ഈഞ്ചയ്ക്കൽ വഴിയോ പോകേണ്ടതാണെന്നും പോലീസ് ഉദ്യോഗസ്ഥർ നൽകിയ മുന്നറിയിപ്പിൽ പറയുന്നു.

ഡൊമസ്‌റ്റിക് എയർപോർട്ട് – ശംഖുമുഖം -ആൾസെയിന്റ്സ്-ചാക്ക –പേട്ട-പള്ളിമുക്ക്-പാറ്റൂർ-ജനറൽ ആശുപത്രി- ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഠപം- വിജെറ്റി- മെയിൻഗേറ്റ്- സ്റ്റാച്യു-പുളിമൂട് – ആയൂർവേദ കോളേജ്- ഓവർബ്രിഡ്ജ്- മേലെപഴവങ്ങാടി-പവർഹൌസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.

കൂടാതെ ശംഖുംമുഖം – ഡൊമസ്റ്റിക് എയർ പോർട്ട് -വലിയതുറ – പൊന്നറപ്പാലം -കല്ലുംമ്മൂട് -അനന്തപുരി ഹോസ്പിറ്റൽ -ഈഞ്ചയ്ക്കൽ – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – പവർഹൌസ് ജംഗ്ക്ഷൻ വരെയുളള റോഡിലും, – ചാക്ക-അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. നാളെ രാവിലെ 07.00 മണി മുതൽ ഉച്ചയ്ക്ക 02.00 മണി വരെയാണ് ഈ സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

അതുപോലെ പ്രധാനമന്ത്രിയുടെ റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുന്നതും ഗതാഗതം വഴിതിരിച്ചു വിടുകായും ചെയ്യും. VVIP റൂട്ട് സമയത്ത് ഡൊമസ്റ്റിക് എയർപോർട്ട് ശംഖുമുഖം, ആൾസെയിൻസ്, ഈഞ്ചയ്ക്കൽ , ലോഡ്സ് , പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, പബ്ലിക് ലൈബ്രറി, ആർബിഐ, ജേക്കബ്സ്, ഗേറ്റ് -4, ആർ.എം.സ്, ചെട്ടികുളങ്ങര, ചൂരക്കാട്ട് പാളയം, ശ്രീകണ്ഠേശ്വരം പാർക്ക്, അട്ടക്കുളങ്ങര, കിഴക്കെകോട്ട എന്നീ ഭാഗങ്ങളിൽ നിന്നും ഇടറോഡുകളിൽ നിന്നും പ്രധാന റൂട്ടിലേയ്ക്ക് വാഹന ഗതാഗതം അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അതുപോലെ നാളെ പുത്തരികണ്ടം മൈതാനത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ വാഹനങ്ങളിൽ എത്തിച്ചേരുന്ന പ്രവർത്തകരെ കിള്ളിപാലം, അട്ടകുളങ്ങര, ശ്രീകണ്ഠേശ്വരം പാർക്ക് എന്നീ ഭാഗങ്ങളിൽ ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ ആറ്റുുകാൽ പാർക്കിംഗ് ഗ്രൌണ്ട്, ഹോമിയോ കോളെജ് പാർക്കിംഗ് ഗ്രൌണ്ട്, ചാല സ്കൂൾ ഗ്രൌണ്ട്, പൂജപ്പുര ഗ്രൌണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്കൂൾ ഗ്രൌണ്ട് എന്നിവിടങ്ങളിലും, ചെറിയ വാഹനങ്ങൾ ഫോർട്ട് സ്കൂൾ ഗ്രൌണ്ട്, മാഞ്ഞാലിക്കുളം ഗ്രൌണ്ട്, അട്ടക്കുളങ്ങര ഗവ. സെൻട്രൽ സ്കൂൾ ഗ്രൌണ്ട് , വെള്ളയമ്പലം വാട്ടർ ആതോറിറ്റി ഗ്രൌണ്ട്, ഫോർട്ട് ഹൈസ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

വിമാനത്താവളത്തിലേക്കും, റെയിൽവെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾ ക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകേണ്ടതാണ്.‍

Share This Post
Exit mobile version