Press Club Vartha

കിളിമാനൂർ വാഹനാപകടം; രജിത്തിന്റെ മരണകാരണം ചികിത്സാപിഴവ്, ആരോപണവുമായി കുടുംബം

തിരുവനന്തപുരം: കിളിമാനൂരിലെ പാപ്പാലയിൽ ബൈക്കിൽ ജീപ്പിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ചികിത്സാപിഴവ് ആരോപിച്ച് കുടുംബം മുഖ്യമന്ത്രിക്ക് നൽകി. രജിത്തിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്നാണ് കുടുംബം ​​​​ആരോപിക്കുന്നത്. അപകടം പറ്റിയ ഉടനെ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് പറഞ്ഞ് അപകട ദിവസം തന്നെ രജിത്തിനെ മടക്കി അയച്ചച്ചിരുന്നു.

കൂടാതെ മെഡിക്കൽ കോളേജിൽ നിന്നും എടുത്ത എക്സ്-റേ വ്യക്തമായിരുന്നില്ലെന്നും കുടുംബം പരാതിയിൽ ആരോപിക്കുന്നു. വീണ്ടും ചികിത്സയ്ക്ക് എത്തിയപ്പോള്‍ നെഞ്ചുവേദനയും ശ്വാസംമുട്ടലും ഉണ്ടെന്ന് ഡോക്ടറോട് പലതവണ പറഞ്ഞെങ്കിലും അവഗണിച്ചു. ‘നെഞ്ച് വേദന കലശലായതോടെ സ്വകാര്യ ആശുപത്രിയിൽ കാണിച്ചു. അവിടെ നിന്നും എടുത്ത എക്സ്-റേയിലാണ് വാരിയെല്ലിൽ മൂന്ന് പൊട്ടലുകൾ ഉള്ളതായി കണ്ടെത്തിയത്. ഗുരുതരമായ പരിക്കെന്നാണ് ആ ഡോക്ടർ പറഞ്ഞത്.

അന്നേ ദിവസമാണ് രജിത്ത് കുഴഞ്ഞുവീണ് മരിച്ചത്. മെഡിക്കൽ കോളേജിനെ വിശ്വസിച്ചതാണ് സഹോദരൻറെ ജീവൻ നഷ്ടമാകാൻ കാരണമായത്. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല. ജനുവരി നാലിന് നടന്ന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മുക്കുന്നം പുതുക്കോട് രാജേഷ് ഭവനില്‍ രജിത്ത്(41)മരിച്ചത്. ഭാര്യ അംബിക(36) ജനുവരി ഏഴിന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Share This Post
Exit mobile version