Press Club Vartha

തിരുവനന്തപുരത്ത് പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചിക്ക് തീപിടിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുരയിടം വൃത്തിയാക്കുന്നതിനിടെ ഹിറ്റാച്ചി മെഷീന് തീപിടിച്ചു. തിരുവനന്തപുരം നെട്ടയം—മലമുകൾ റോഡിൽ ബി .ടി ആർ നഗറിലാണ് സംഭവം നടന്നത്. കാടുപിടിച്ച സ്ഥലം വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയായിരുന്നു. ഇതിനിടെയാണ് തീപിടുത്തമുണ്ടായത്.

മിനി എസ്കവേറ്ററിൻ്റെ എൻജിൻ ഭാഗത്താണ് തീ പിടിച്ചത്. ഇന്നലെയാണ് അപകടം നടന്നത്. എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉപകരണം ഭാഗികമായി കത്തി നശിച്ചു.

അപകടം നടന്ന ഉടൻ തന്നെ തീ അണയ്ക്കാൻ സാധിച്ചാൽ വലിയ അപകടമാണ് ഒഴിവായത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഏകദേശം 1.5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Share This Post
Exit mobile version